അ​ഴ​ങ്ങാ​ട് ആ​റ് വീ​ടു​ക​ളൊ​രു​ക്കി തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി​ക​ള്‍
Friday, December 2, 2022 10:41 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത റെ​യി​ന്‍​ബോ പ​ദ്ധ​തി​യി​ല്‍ അ​ഴ​ങ്ങാ​ട് ആ​റു വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി കാ​ഞ്ഞി​ര​പ്പ​ള്ളി പ്രൊ​വി​ന്‍​സ് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി​ക​ള്‍. പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന 45 ഭ​വ​ന​ങ്ങ​ളി​ല്‍, പ്ര​ള​യം രൂ​ക്ഷ​മാ​യി ബാ​ധി​ച്ച അ​ഴ​ങ്ങാ​ട് നി​വാ​സി​ക​ള്‍​ക്കാ​യി അ​ഴ​ങ്ങാ​ട്ടി​ലും മ​റ്റു വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 10 വീ​ടു​ക​ളാ​ണ് റെ​യി​ന്‍​ബോ പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന​ത്.

പ​ദ്ധ​തി​യി​ല്‍ ആ​റു വീ​ടു​ക​ള്‍ സ്വ​യം സ​മ​ര്‍​പ്പ​ണ​ത്തി​ലൂ​ടെ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ സ​ന്യാ​സി​നി​ക​ളു​ടെ മാ​തൃ​ക അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ പ​റ​ഞ്ഞു. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ മൂ​ന്നു വീ​ടു​ക​ളു​ടെ വെ​ഞ്ച​രി​പ്പു നി​ര്‍​വ​ഹി​ച്ചു സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ന്യാ​സി​നി​ക​ള്‍ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​ക​യും അ​ധ്വാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ത് പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​മ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ മൂ​ന്നു വീ​ടു​ക​ള്‍ ഇ​തി​നോ​ട​കം വെ​ഞ്ച​രി​ച്ച് ന​ൽ​കി​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ർ മേ​രി ഫി​ലി​പ്പ്, സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗം കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ർ ലി​സ്ബ​ത്ത് എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് മാ​നേ​ജ​ര്‍ ര​ഞ്ജി​ത്ത് ഐ​സ​ക്കാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല നി​ര്‍​വ​ഹി​ച്ച​ത്.
വെ​ഞ്ച​രി​പ്പ് ശു​ശ്രൂ​ഷ​യി​ൽ അ​ഴ​ങ്ങാ​ട് പ​ള്ളി വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് മ​ഞ്ഞ​ക്കു​ഴ​ക്കു​ന്നേ​ല്‍, പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ മേ​രി ഫി​ലി​പ്പ്, ഫാ. ​സ്റ്റാ​ന്‍​ലി പു​ള്ളോ​ലി​ക്ക​ല്‍, സി​സ്റ്റ​ർ ലി​സ്ബ​ത്ത്, സി​സ്റ്റ​ർ ലി​ന്‍​സി, സി​സ്റ്റ​ർ ലി​സ്, സി​സ്റ്റ​ർ ട്രീ​സ, സി​സ്റ്റ​ർ ജ​യി​ന്‍, ര​ഞ്ജി​ത്ത് ഐ​സ​ക്, ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.