ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം
Friday, December 2, 2022 10:41 PM IST
തി​രു​വ​ല്ല: ബി​ആ​ർ​സി​യു​ടെ​യു​ടെ​യും തി​രു​വ​ല്ല ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണം ഡി​ഇ​ഒ പി.​ആ​ർ. പ്ര​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഇ​ഒ വി.​കെ. മി​നി​കു​മാ​രി, ബി​പി​ഒ റോ​യ് മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ റീ​ന വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് സു​ഷ സൂ​സ​ൻ ജോ​ർ​ജ്, അ​നി​ൽ പി. ​ജേ​ക്ക​ബ്, കെ. ​ദീ​പു, കെ. ​അ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ലോ​ക ഭി​ന്ന​ശേ​ഷി​ദി​ന, വാ​രാ​ച​ര​ണ വി​ളം​ബ​ര​റാ​ലി തി​രു​വ​ല്ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്.​വി​നോ​ദ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ഗ് ക്യാ​ൻ​വാ​സ് പ​രി​പാ​ടി​യും ന​ട​ത്തി.

ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ഇ​ന്നു പ​ത്ത​നം​തി​ട്ട മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. ദി​നാ​ച​ര​ണ സ​ന്ദേ​ശ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ക്കും.
ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ്‌​കൂ​ളു​ക​ളി​ലെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ള്‍ ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 8.30ന് ​ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.