മു​റി​ഞ്ഞ​ക​ല്ലി​ലെ സി​സി​ടി​വി​യി​ൽ പു​ലി​യു​ടെ ദൃ​ശ്യം
Friday, December 2, 2022 10:42 PM IST
കോ​ന്നി: മു​റി​ഞ്ഞ​ക​ൽ ഭാ​ഗ​ത്തെ വീ​ടി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ൽ പു​ലി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ദൃ​ശ്യം പ​തി​ഞ്ഞ​ത് ഭീ​തി പ​ര​ത്തി. വീ​ടി​നു മു​ന്പി​ലെ റോ​ഡി​ലൂ​ടെ പു​ലി​യു​ടേ​തി​നു സ​മാ​ന​മാ​യ മൃ​ഗം ന​ട​ന്നു​പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​നാ​കു​ന്ന​ത്.
പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​ഞ്ച​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ലി ഇ​റ​ങ്ങി ആ​ടി​നെ കൊ​ന്നി​രു​ന്നു.

കോ​ൺ​ഗ്ര​സ്
സ​ത്യ​ഗ്ര​ഹം അ​ഞ്ചി​ന്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും കാ​ട്ടി​യ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​ക്കെ​തി​രേ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രം​ഭി​ക്കു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍​ക്ക് അ​ഞ്ചി​നു തു​ട​ക്ക​മാ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു മു​ന്പി​ൽ ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രോ​ട് ഇ​ത്ത​വ​ണ ഗു​രു​ത​ര​മാ​യ അ​വ​ഗ​ണ​ന​യാ​ണ് സ​ർ​ക്കാ​ർ കാ​ട്ടു​ന്ന​തെ​ന്നും അ​മി​ത ബ​സ് ചാ​ർ​ജും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും മൂ​ലം ദു​രി​തം വ​ർ‌​ധി​ക്കു​ക​യാ​ണെ​ന്നും ഡി​സി​സി ആ​രോ​പി​ച്ചു.