റവന്യു ജില്ലാ സ്കൂൾ കലോത്സവം; കിടങ്ങന്നൂർ കിടുക്കി
1245138
Friday, December 2, 2022 10:50 PM IST
തിരുവല്ല: പത്തനംതിട്ട റവന്യുജില്ലാ സ്കൂൾ കലോത്സവത്തിൽ കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസ് വീണ്ടും കലാകിരീടം ചൂടി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ കിടങ്ങന്നൂർ സ്കൂളിനാണ് ഏറ്റവും കൂടുതൽ പോയിന്റ്. യുപി വിഭാഗത്തിൽ പന്തളം എൻഎസ്എസ് ഇഎം യുപി സ്കൂളിനാണ് കിരീടം. കിടങ്ങന്നൂർ സ്കൂളിന് രണ്ടാംസ്ഥാനം ലഭിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ 120 പോയിന്റുമായാണ് കിടങ്ങന്നൂർ എസ്വിജിവി എച്ച്എസ്എസ് മുന്നിലെത്തിയത്. രണ്ടാംസ്ഥാനം ലഭിച്ച വള്ളംകുളം നാഷണൽ ഹൈസ്കൂളിന് 115 പോയിന്റും മൂന്നാംസ്ഥാനത്തെത്തിയ വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്കൂളിന് 111 പോയിന്റുമുണ്ട്. ഹയർ സെക്കൻഡറിയിൽ കിടങ്ങന്നൂർ സ്കൂൾ 120 പോയിന്റോടെ ഒന്നാമതെത്തിയപ്പോൾ, വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്കൂൾ 129 പോയിന്റോടെ രണ്ടാമതും പന്തളം എൻഎസ്എസ് ബോയ്സ് എച്ച്എസ്എസ് 95 പോയിന്റോടെ മൂന്നാമതുമായി. സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പ്രമോദ് നാരായൺ എംഎൽഎ എന്നിവർ സമ്മാനദാനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം അധ്യക്ഷത വഹിച്ചു.
യുപി വിഭാഗത്തിൽ പന്തളം എൻഎസ്എസ്
യുപി വിഭാഗത്തിൽ പന്തളം എൻഎസ്എസ് യുപി സ്കൂളിന് 53, കിടങ്ങന്നൂർ എസ്ജിവി എച്ച്എസ്എസ് 48, വെണ്ണിക്കുളം സെന്റ് ബഹനാൻസ് 43 എന്നിങ്ങനെയാണ് പോയിന്റ്.
ഉപജില്ലകളിൽ കോന്നി തിളങ്ങി
ഉപജില്ലകളിൽ പോയിന്റു നിലയിൽ യുപി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കോന്നിക്കാണ് ഓവറോൾ കിരീടം. ഹൈസ്കൂൾ വിഭാഗത്തിൽ മല്ലപ്പള്ളിയാണ് മുന്നിൽ.
യുപിയിൽ കോന്നി - 132, പത്തനംതിട്ട - 128, ആറന്മുള - 124 എന്നിങ്ങനെയാണ് പോയിന്റുകൾ.
ഹൈസ്കൂളിൽ മല്ലപ്പള്ളി - 284, പത്തനംതിട്ട - 275, കോന്നി - 247.
ഹയർ സെക്കൻഡറിയിൽ കോന്നി - 275, തിരുവല്ല - 266, പത്തനംതിട്ട - 258.
കൂടുതൽ പോയിന്റ് പത്തനംതിട്ട ഉപജില്ലയ്ക്ക്
തിരുവല്ല: പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവം യുപി, ഹൈസ്കൂൾ. ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പോയിന്റ് പത്തനംതിട്ട ഉപജില്ലയ്ക്കാണ്.
വിവിധ ഉപജില്ലകളുടെ പോയിന്റുകൾ: പത്തനംതിട്ട - 661, കോന്നി - 654, മല്ലപ്പള്ളി - 640, തിരുവല്ല - 626, അടൂർ - 551, പന്തളം - 541, ആറന്മുള - 540, റാന്നി - 514, വെണ്ണിക്കുളം - 451, കോഴഞ്ചേരി - 420, പുല്ലാട് - 383.
ഓവറോൾ തലത്തിലും കിടങ്ങന്നൂർ
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കിടങ്ങന്നൂർ എസ് വിജിവിഎച്ച്എസ്എസിനാണ്. 302 പോയിന്റ്.
വെണ്ണിക്കുളം സെന്റ് ബഹനാൻസ് - 283 പോയിന്റോടെ രണ്ടാമതെത്തി. റാന്നി എസ് സിഎച്ച്എസ്എസ് - 191, ഗവൺമെന്റ് എച്ച്എസ്എസ് കലഞ്ഞൂർ - 179, സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ്. ചെങ്ങരൂർ - 179 എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സ്കൂളുകളുടെ പോയിന്റ്.
യുപി അറബി
കലോത്സവത്തിൽ പത്തനംതിട്ട
സെന്റ് മേരീസ്
യുപി വിഭാഗം അറബി കലോത്സവത്തിൽ പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിനാണ് ഒന്നാം സ്ഥാനം. 63 പോയിന്റ്. കോട്ടാങ്ങൽ സെന്റ് ജോർജ് 45, പന്തളം എൻഎസ്എസ് ജിഎച്ച്എസ്എസ് - 43 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാരുടെ പോയിന്റ്.