ഭി​ന്ന​ശേ​ഷി സം​വ​ര​ണം: അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം - ഡി​എ​പി​സി
Saturday, December 3, 2022 11:23 PM IST
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​എ​പി​സി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക ഭി​ന്ന​ശേ​ഷിദി​നം ഡി​എ​പി​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​അ​വ​കാ​ശ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന ദി​നാ​ച​ര​ണ സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ച്ച​ൻ​കു​ഞ്ഞ് തി​രു​വ​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ത​യ്യ​ൽ മെ​ഷി​ൻ വി​ത​ര​ണം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​റും ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണം ജോ​സ് പ​ള്ളി​വാ​തു​ക്ക​ലും നി​ർ​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ജ​യ​വ​ർ​മ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​നീ​സ് മു​ഹ​മ്മ​ദ്, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​സ്. വി​നോ​ദ്കു​മാ​ർ, ഡി​എ​പി​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ വെ​റ്റി​ല​ക്ക​ണ്ടം, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​ട​ശ​നാ​ട്, ര​ഞ്ജി​ത്ത് പൂ​ഴി​ക്കാ​ട്, അ​നി​ൽ പൂ​വ​ത്തൂ​ർ, ബി​നു ഏ​ഴം​കു​ളം, തോ​മ​സ് ജോ​ൺ ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.