ഭി​ന്ന​ശേ​ഷി​ക്കാ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Saturday, December 3, 2022 11:23 PM IST
പ​ത്ത​നം​തി​ട്ട: എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ്രാ​പ്ത​രാ​ക്കി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഭി​ന്ന​ശേ​ഷ​ക്കാ​രെ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ മി​ക​ച്ച​തും സു​ഖ​പ്ര​ദ​മാ​ക്കാനു​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പാ​ടാ​ക്കു​ക എ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. പൊ​തു ഇ​ട​ങ്ങ​ളും ഓ​ഫീ​സു​ക​ളും പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളും ഭി​ന്ന ശേ​ഷി സൗ​ഹൃ​ദ​പ​ര​മാ​യി മാ​റ്റി എ​ടു​ക്കു​ക എ​ന്ന ക​ര്‍​മപ​രി​പാ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ദ്ധ​തി​ക​ളു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണം മ​ന്ത്രി​യും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സി​ന്ധു അ​നി​ലും നി​ര്‍​വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ പി.​എ​സ്. ത​സ്‌​നിം, സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ജെ. ​ഷം​ലാ ബീ​ഗം, ഡോ. ​കെ. മാ​ത്യു, കെ.​ആ​ര്‍. ര​തീ​ഷ്, സി​സ്റ്റ​ര്‍ പോ​പ്പി മാ​ത്യു, ശ​ശീ​ന്ദ്ര​ന്‍ പെ​രു​നാ​ട്, ദീ​പ കെ. ​മാ​ത്യൂ​സ്, പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​എ​സ്. സു​രേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളി​ല്‍ ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളും സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു.