പി​തൃ​വേ​ദി: റൂ​ബി ജൂ​ബി​ലി നി​റ​വി​ൽ
Saturday, December 3, 2022 11:23 PM IST
ച​​ങ്ങ​​നാ​ശേ​​രി: അ​​തി​​രൂ​​പ​​ത പി​​തൃ​​വേ​​ദി​​യു​​ടെ 40-ാം ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​വും റൂ​​ബി ജൂ​​ബി​​ലി വ​​ർ​​ഷ ഉ​​ദ്ഘാ​​ട​​ന​​വും ലോ​​ഗോ പ്ര​​കാ​​ശ​​ന​​വും ഇ​ന്നു ന​ട​ക്കും. സ​​ന്ദേ​​ശ​നി​​ല​​യം ഒാ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഇ​​ന്നു രാ​വി​ലെ 11.30ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
കു​​ടും​​ബ​​ത്തി​​ലൂ​​ടെ ലോ​​ക​​ത്തെ ന​​വീ​​ക​​രി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി 1983 ഡി​​സം​​ബ​​ർ നാ​ലി​ന് ​ച​​ങ്ങ​​നാ​​ശേ​​രി എ​​സ്.​​ബി കോ​​ള​​ജ് ക​​ല്ല​​റ​​യ്ക്ക​​ൽ ഹാ​​ളി​ൽ ഔ​​ദ്യോ​​ഗി​​ക​​മാ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ​​പ്പെ​​ട്ട പി​​തൃ​​വേ​​ദി പ്ര​​സ്ഥാ​​ന‌​ത്തി​ന് അ​​തി​​രൂ​​പ​​ത​​യി​ൽ 18 ഫൊ​​റോ​​ന​​ക​​ളി​​ലാ​​യി 250പ​​രം യൂ​​ണി​​റ്റു​​ക​​ളും ഒ​​രു ല​​ക്ഷ​​ത്തോ​​ളം പ്ര​​വ​​ർ​​ത്ത​​ക​​രു​​മു​​ണ്ട്.

അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​ന്‍റ് എ.​​പി തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ക്കാ​​ല ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. റൂ​​ബി ജൂ​​ബി​​ലി​യോ​​ട​​നു​​ബ​​ന്ധി​​ച്ച് 40 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ കാ​​രു​​ണ്യ ശു​​ശ്രൂ​​ഷ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു പി​​തൃ​​വേ​​ദി നേ​​തൃ​​ത്വം​ന​​ൽ​​കും.

അ​​തി​​രൂ​​പ​​ത​​യി​​ലെ മു​​ഴു​​വ​​ൻ യൂ​​ണി​​റ്റു​​ക​​ളി​​ലും ഇ​​ന്നു പ​​താ​​ക ഉ​​യ​​ർ​​ത്തി ആ​​ഘോ​​ഷ​ത്തി​നു തു​​ട​​ക്കം കു​​റി​​ക്കും. ഫാ.​​ബി​​ജോ ഇ​​രു​​പ്പ​​ക്കാ​​ട്ട്, അ​​ഡ്വ.​​ജോ​​ജി ചി​​റ​​യി​​ൽ, സി​സ്റ്റ​ർ ​ജോ​​ബി​​ൻ എ​​ഫ്സി​സി, ആ​​ൻ​​സി മാ​​ത്യു ചേ​​ന്നോ​​ത്ത്, ജോ​​ജ​​ൻ കൊ​​ച്ചു​​വീ​​ട്ടി​​ൽ, ജി​​നോ​​ദ് ഏ​​ബ്ര​​ഹാം, ജോ​​ജോ എ​​തി​​രേ​​റ്റ്, ജി​​ജി പു​​ളി​​ച്ചു​​മാ​​ക്ക​​ൽ, ജോ​​ൺ പോ​​ൾ, ജോ​​യി പാ​​റ​​പ്പു​​റം എ​​ന്നി​​വ​​ർ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ക്കും.