മെ​ഗാ​തൊ​ഴി​ൽ മേ​ള പ​ത്ത​നം​തി​ട്ട​യി​ൽ ! സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ: മ​ന്ത്രി
Saturday, December 3, 2022 11:23 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ല്‍​മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ ന​ല്‍​കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച നി​യു​ക്തി മെ​ഗാ​തൊ​ഴി​ല്‍​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ തു​ട​ക്ക​ത്തി​നൊ​പ്പം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​ഭ​വ പ​രി​ച​യം ല​ഭി​ക്കു​ന്ന​തി​നും തൊ​ഴി​ല്‍​മേ​ള​ക​ള്‍ ഉ​പ​ക​രി​ക്കും. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന തൊ​ഴി​ല്‍ മേ​ള​ക​ളി​ല്‍ ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന ക​മ്പ​നി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഫി​ലി​പ്പോ​സ് ഉ​മ്മ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ന്‍​സി സാം, ​തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​ജി. സാ​ബു, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ജെ.​എ​ഫ്. സ​ലിം, ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ജി.​ജി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

500 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക

ജി​ല്ല​യി​ലെ ആ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തി, യു​വാ​ക്ക​ള്‍​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ​യും കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​ഗാ തൊ​ഴി​ല്‍​മേ​ള നി​യു​ക്തി 2022 സം​ഘ​ടി​പ്പി​ച്ച​ത്. 51 തൊ​ഴി​ല്‍​ദാ​താ​ക്ക​ളും 1000 അ​പേ​ക്ഷ​ക​രും പ​ങ്കെ​ടു​ത്തു. 500 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി.