പ​ത്ത​നം​തി​ട്ട​യി​ൽ ഉ​ണ​ർ​വ് ല​ഹ​രി​വി​രു​ദ്ധ റാ​ലി
Saturday, December 3, 2022 11:30 PM IST
പ​ത്ത​നം​തി​ട്ട: ല​ഹ​രി​ക്കെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി വ​രു​ന്ന ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ല്‍ സ​മൂ​ഹ​ത്തി​ലെ ഓ​രോ വ്യ​ക്തി​യും പ​ങ്കാ​ളി​യാ​ക​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ജി​ല്ലാ ഓ​ഫീ​സി​ന്‍റെ​യും മോ​ട്ടോ​ര്‍ വാ​ഹ​ന, ഓ​ട്ടോ മൊ​ബൈ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ റാ​ലി ഉ​ണ​ര്‍​വി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഫു​ട്‌​ബോ​ള്‍ ഷൂ​ട്ട്ഔ​ട്ട് കാ​മ്പ​യി​നി​ലും മ​ന്ത്രി പ​ങ്കാ​ളി​യാ​യി. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ റാ​ലി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. സേ​വ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യ് കൃ​ഷ്ണ​ന്‍, മോ​ട്ടോ​ര്‍ വാ​ഹ​ന-​ഓ​ട്ടോ മൊ​ബൈ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കേ​റ്റിം​ഗ്, ഫ്ളാ​ഷ് മോ​ബ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.