വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍
Sunday, December 4, 2022 10:46 PM IST
ആ​റ​ന്മു​ള: ലോ​ക പൈ​തൃ​ക ക​ണ്‍​വ​ന്‍​ഷ​ന്‍ നി​ല​വി​ല്‍ വ​ന്ന​തി​ന്‍റെ അ​മ്പ​താം വാ​ര്‍​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​സ്തു​വി​ദ്യാ​ഗു​രു​കു​ലം ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ആ​ര്‍​ട്സ്, കൊ​ച്ചി​യി​ലെ ഇ​ന്ത്യ ഹെ​റി​റ്റേ​ജ് മ്യൂ​സി​യം ഫീ​ല്‍​ഡ് സ്‌​കൂ​ള്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ദേ​ശീ​യ പൈ​തൃ​ക സം​ര​ക്ഷ​ണ സെ​മി​ന​ര്‍ ആ​റ​ന്മു​ള​യി​ല്‍ ന​ട​ത്തി.
ആ​റ​ന്മു​ള​യു​ടെ ത​ന​ത് സാം​സ്‌​കാ​രി​ക പെ​രു​മ​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ള്‍, വ​ള്ള​സ​ദ്യ, ലോ​ഹ ക​ണ്ണാ​ടി എ​ന്നി​വ​യു​ടെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത് സ​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു.
സെ​മി​നാ​റി​ല്‍ ഐ​ജി​എ​ന്‍​സി​എ മൗ​സം പ​ദ്ധ​തി ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ജി​ത് കു​മാ​ര്‍, കൊ​ച്ചി​യി​ലെ ഇ​ന്ത്യ ഹെ​റി​റ്റേ​ജ് മ്യൂ​സി​യം ഫീ​ല്‍​ഡ് സ്‌​കൂ​ള്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​ബി. വേ​ണു​ഗോ​പാ​ല്‍, വാ​സ്തു​വി​ദ്യാ​ഗു​രു​കു​ലം ഡ​യ​റ​ക്ട​ര്‍ ടി.​ആ​ര്‍. സ​ദാ​ശി​വ​ന്‍ നാ​യ​ര്‍, കെ.​പി. ശ്രീ​രം​ഗ​നാ​ഥ​ന്‍, പ്ര​ഫ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, വി​ശ്വ​ബ്രാ​ഹ്‌​മ​ണ മെ​റ്റ​ല്‍ മി​റ​ര്‍ സം​ഘം സെ​ക്ര​ട്ട​റി രാ​ജേ​ഷ് മു​രു​ക​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.