ശബരിമല തീർഥാടനം: വീഡിയോചിത്രങ്ങള്‍ പോലീസ് പുറത്തിറക്കി
1246305
Tuesday, December 6, 2022 10:31 PM IST
ശബരിമല: തീർഥാടനവുമായി ബന്ധപ്പെട്ട് കേരള പോലീസ് തയാറാക്കിയ വീഡിയോചിത്രങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രകാശനം ചെയ്തു. കേരളത്തിലെത്തുന്ന തീർഥാടകര്‍ക്ക് ആവശ്യമായ മാർഗനിര്‍ദ്ദേശങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തയാറാക്കിയ ഈ വീഡിയോചിത്രങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമാകും. ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനിയുടെ നേതൃത്വത്തില്‍ റെയില്‍വേ പോലീസും കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലും ചേര്‍ന്നാണ് വീഡിയോ തയാറാക്കിയത്.
അടൂരിൽ ജൈവ കാർഷിക മൂല്യവർധിത ഉത്പന്ന മേള
അടൂർ: ജൈവ കാർഷിക മൂല്യവർധിത ഉത്പന്ന വിപണന മേള ഇന്നു മുതൽ എട്ടുവരെ അടൂർ സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി സ്മൃതി മൈതാനിയിൽ നടക്കും. പ്രകൃതി വിഭവങ്ങൾ നിത്യ ജീവിതത്തിൽശീലമാക്കുക അതുവഴി ആയുസും ആരോഗ്യവുംവർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കുടുംബശ്രീ പുരുഷ സ്വയം സഹായക സംഘടനകളുടെ സഹായ സഹകരണത്തോടു കൂടിയാണ് ഉത്പന്ന വിപണനമേള - "സ്മൃതി " എന്ന പേരിൽ സംഘടിപ്പിക്കുന്നുണ്ട്.
കാർഷികോത്സവവും വിവിധ ചക്ക ഉത്പന്നങ്ങളും മേളയിൽ ലഭ്യമാകും. അച്ചാറുകൾ, വാഴ പിണ്ടി ജൂസ്, നെല്ലിക്ക, കാന്താരി, ചക്ക സ്വാകാഷ്, ഫാഷൻ ഫ്രൂട്ട് സ്വാകാഷ് തേനും തേനുത്പ്ന്നങ്ങൾ, വന വിഭവങ്ങൾ ആയുർവേദ ഉത്പന്നങ്ങൾ തുടങ്ങിയവയും ഫലവൃക്ഷത്തൈകളും മേളയിൽ ലഭ്യമാകും. രാവിലെ 9 മുതൽ രാത്രി 9 വരെ നടത്തുന്ന പ്രദർശനം സ്വാജന്യമാണെന്ന് സംഘാടകർ അറിയിച്ചു. ഇന്നു രാവിലെ 11ന് അടൂർ മുനിസിപ്പൽ ചെയർമാൻ സി. സജി മേള ഉദ്ഘാടനം ചെയ്യും.