ക്രോസ് കണ്ട്രിയില് അലന് സ്വര്‍ണം
1246367
Tuesday, December 6, 2022 11:23 PM IST
പത്തനംതിട്ട: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ക്രോസ് കണ്ട്രിയിലുള്പ്പെടെ പത്തനംതിട്ടയ്ക്കു രണ്ട് മെഡല്‍. ക്രോസ് കണ്ട്രിയില് ഇന്നലെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്കൂളിലെ അലന് റെജി തന്നെയാണ് സ്വര്‍ണം നേടിയത്.
ആദ്യദിനത്തില്‍ 3000 മീറ്ററില്‍ അലന് വെങ്കലം നേടിയിരുന്നു. ഇതോടെ അലന് മാത്രമാണ് പത്തനംതിട്ടയുടെ മെഡല്‍പട്ടികയില്‍ ഇടംനേടിയത്. 194 അംഗ ടീമാണ് ഇത്തവണ സ്കൂള്‍ കായികമേളയില്‍ പത്തനംതിട്ടയെ പ്രതിനിധീകരിച്ചത്. പക്ഷേ കാര്യമായ നേട്ടമുണ്ടാക്കാന്‍ കുട്ടികള്‍ക്കായില്ല.
ഇറവിപേരൂര്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയായ അലന് കായികാധ്യാപകന് അനീഷ് തോമസിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടുന്നത്.