കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ മുഖം മിനുക്കുന്നു
Tuesday, December 6, 2022 11:23 PM IST
കോ​ന്നി: കോന്നി താലൂക്ക് ആശുപത്രി മുഖം മിനുക്കുന്നു. പുതിയ കെട്ടിടം പണി പൂർത്തിയായി വരികയാണ്. പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ലെ കാ​ഷ്വാ​ലി​റ്റി​യി​ല്‍ ആ​ണ് ആ​ധു​നി​ക ആ​ര്‍​ദ്രം ഒ​പി ബ്ലോ​ക്ക് ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 93 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​. ഫോ​റ​സ്റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് ട്രാ​വ​ന്‍​കൂ​ര്‍ ലി​മി​റ്റ​ഡാ​ണ് നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 13.79 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണമാണ് ന​ട​ക്കുന്നതെ​ന്നു കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പറഞ്ഞു. എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച ഏ​ഴ​ര​ക്കോ​ടി രൂ​പ​യ്ക്കാ​ണ് കെ​ട്ടി​ട നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​മാ​ണ് നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി.

അ​ത്യാ​ഹി​ത വി​ഭാ​ഗം ഗ്രൗണ്ട് ഫ്ളോറിൽ

ഒ​ന്നാം നി​ല​യി​ല്‍ ഒ​പി ബ്ലോ​ക്ക് ക്ര​മീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ഗ്രൗ​ണ്ട് ഫ്‌​ളോ​റി​ലേ​ക്ക് അ​ത്യാ​ഹി​ത​വി​ഭാ​ഗം മാ​റ്റി ക്ര​മീ​ക​രി​ക്കും. നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ര​ണ്ടാം നി​ല​യി​ല്‍ ല​ക്ഷ്യ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് അ​നു​സ​രി​ച്ച് ആ​ധു​നി​ക ഗൈ​ന​ക്കോ​ള​ജി വാ​ര്‍​ഡ് ക്ര​മീ​ക​രി​ക്കും. ആ​ധു​നി​ക ലേ​ബ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, ആ​ധു​നി​ക ലേ​ബ​ര്‍ റൂം, ​ആ​ധു​നി​ക ലേ​ബ​ര്‍ വാ​ര്‍​ഡ് എ​ന്നി​വ ക്ര​മീ​ക​രി​ക്കും. ഇ​തി​നാ​യി 2.7 കോ​ടി രൂ​പ വ​ക​യി​രു​ത്തി. കെ​ല്‍ ആ​ണ് നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി.

മൂ​ന്നാം നി​ല​യി​ല്‍ നേ​ത്ര​രോ​ഗി​ക​ള്‍​ക്കാ​യി ആ​ധു​നി​ക ഐ ​ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റും ഐ ​വാ​ര്‍​ഡും ക്ര​മീ​ക​രി​ക്കും. ഇ​തി​നാ​യി ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി. കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​ന്റ​ര്‍​പ്രൈ​സ​സ് ലി​മി​റ്റ​ഡ് ആ​ണ് നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി. ഇ​തേ ഫ്‌​ളോ​റി​ല്‍ത​ന്നെ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റും ക്ര​മീ​ക​രി​ക്കും.

നാലാംനില പുരുഷന്മാർക്ക്

നാ​ലാം നി​ല​യി​ല്‍ പു​രു​ഷ​ന്‍മാ​ര്‍​ക്കു​ള്ള വാ​ര്‍​ഡും ഡോ​ക്ട​ര്‍​മാ​രു​ടെ മു​റി​ക​ളും ക്ര​മീ​ക​രി​ക്കും. എ​ല്ലാ നി​ല​യി​ലും ന​ഴ്‌​സിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി ചി​കി​ത്സ വാ​ര്‍​ഡി​നു പിറ​കു​വ​ശ​ത്തു​ള്ള സ്ഥ​ല​ത്താ​ണ്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്നു 1.79 കോ​ടി രൂ​പ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കി​ഫ്ബി മു​ഖാ​ന്തി​രം കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ്പ​റേ​ഷ​നാ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. വാ​ര്‍​ഡി​ലേ​ക്കു പോ​കാ​നു​ള്ള വ​ഴി നി​ര്‍​മി​ക്കാ​നും നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണത്തിനുമായി എം​എ​ല്‍​എ ഫ​ണ്ടി​ല്‍നി​ന്ന് 50 ല​ക്ഷം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ നി​ര്‍​മി​തി കേ​ന്ദ്ര​മാ​ണ് നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി.

നി​ർ​മാ​ണ പു​രോ​ഗി
വി​ല​യി​രു​ത്തി

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നി​ര്‍​മാ​ണം നേ​രി​ട്ടു പ​രി​ശോ​ധി​ച്ച എം​എ​ല്‍​എ, ജോ​ലി​ക​ൾ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വ​ര്‍​ഗീ​സ് ബേ​ബി, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ടവി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ഷീ​ന രാ​ജ​ന്‍, പ​ത്ത​നം​തി​ട്ട എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ. ​ശ്രീ​കു​മാ​ര്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.ഗ്രേ​സ് മ​റി​യം, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​സി​സ്റ്റന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ആ​ശ, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ മെ​ജോ, പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌ട്രിക്ക​ല്‍ വി​ഭാ​ഗം അ​സി​സ്റ്റന്‍റ് എ​ന്‍​ജി​നി​യ​ര്‍ ശ്യാം​കു​മാ​ര്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി ആ​ര്‍​എം​ഒ ഡോ. ​അ​രു​ണ്‍, കെ​എ​സ്‌​ഐ സൈ​റ്റ് എ​ന്‍​ജിനി​യ​ര്‍ ത​മീം, എ​ഫ്ഐടി സൈ​റ്റ് എ​ന്‍​ജിനി​യ​ര്‍ അ​ജ്മ​ല്‍ ഘോ​ഷ്, സു​ഗ​ത​ന്‍, കെ​ല്‍ സൈ​റ്റ് എ​ന്‍​ജിനി​യ​ര്‍ വി​ധു​രാ​ജ് തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.