നഗരസഭ ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം: സ്റ്റാഫ് അസോ.
1246369
Tuesday, December 6, 2022 11:23 PM IST
പത്തനംതിട്ട: നഗരസഭ ജീവനക്കാർക്ക് സർക്കാർ നേരിട്ട് ശന്പളം നൽകാൻ തയാറാകണമെന്നും അവഗണന അവസാനിപ്പിക്കണമെന്നും കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
പൊതുസർവീസിൽ മറ്റ് നാലു വകുപ്പുകൾക്കും സർക്കാർ ശന്പളം നൽകുന്പോൾ നഗരസഭയ്ക്ക് അനുവദിക്കാതിരിക്കുന്നത് നീതികേടാണെന്നു സമ്മേളനം ചൂണ്ടിക്കാട്ടി.
കെപിസിസി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. മനോജ് കുമാർ, കൗൺസിലർമാരായ കെ. ജാസിംകുട്ടി എം.സി. ഷെരീഫ് ,സിന്ധു അനിൽ, അംബിക വേണു, സി.കെ. അർജുനൻ, ആനി സജി, ആൻസി തോമസ്, മേഴ്സി വർഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജെ. അനിൽ കുമാർ, ജില്ലാ സെക്രട്ടറി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി അഹമ്മദ് ഹുസൈൻ - പ്രസിഡന്റ്, പുഷ്പകുമാർ, ഒ.ജി. ശ്രീജി - വൈസ് പ്രസിഡന്റുമാർ, എസ്. സുനിൽ കുമാർ - സെക്രട്ടറി, ഉദയകുമാർ - ജോയിന്റ് സെക്രട്ടറി, പി.എസ്. വിനോദ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.