പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം
1246617
Wednesday, December 7, 2022 10:09 PM IST
പത്തനംതിട്ട: സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി പരക്കെ ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർദേശിച്ചു. 10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും മുന്‍പു നൽകിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം. myAadhaar (www.myaadhaar.uidai.gov.in) പോര്‍ട്ടലിലെ അപ്ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കാം. ഇതിനായി 25 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എൻറോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് 50 രൂപ ഫീസ് നല്‍കണം.