യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജ് സം​ഘ​ർ​ഷ​ത്തി​ൽ കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്
Thursday, December 8, 2022 11:08 PM IST
അ​ടൂ​ർ: കോ​ള​ജ്‌ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ർ അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വും പ്രി​ൻ​സി​പ്പ​ലി​ന്‍റെ കോ​ലം ഗേ​റ്റി​ൽ കെ​ട്ടി​ത്തൂ​ക്കി​യ സം​ഭ​വ​ത്തി​ലും കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്. സം​ഭ​വ​ദി​വ​സം പോ​ലീ​സി​നെ കോ​ള​ജി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി​യെ​ങ്കി​ലും പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​ത്ത​തെ​ന്ന് അ​ടൂ​ർ എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.
അ​ടൂ​ർ അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്എ​ഫ്ഐ, എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലാ​ണ് ബു​ധ​നാ​ഴ്ച സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. കോ​ള​ജ് യൂ​ണി​യ​നി​ലേ​ക്ക് എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​ജ​യി​ച്ചെ​ത്തി​യ​താ​ണ് എ​സ്എ​ഫ്ഐ​യെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ 12ല​ധി​കം പേ​രാ​ണ് കാ​മ്പ​സി​നു​ള​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ഇ​വ​ർ വ​നി​താ പ്രി​ൻ​സി​പ്പ​ലി​ന്‍റെ കോ​ലം ഗേ​റ്റി​ൽ കെ​ട്ടി​ത്തൂ​ക്കി കൊ​ല​വി​ളി​യും ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് എ​ഐ​എ​സ്എ​ഫി​ന്‍റെ ആ​ക്ഷേ​പം.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു​പേ​ർ കേ​സു​ക​ളി​ൽ​പെ​ട്ട​തി​നാ​ൽ ഇ​വ​രു​ടെ പ​ത്രി​ക​കൾ ത​ള്ളി. ഇ​തോ​ടെ വി​ജ​യി​ച്ച ചെ​യ​ർ​മാ​നെ എ​ഐ​എ​സ്എ​ഫ് നേ​താ​ക്ക​ൾ മാ​ല ഇ​ട്ട് സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു പ​റ​യു​ന്നു. കോ​ള​ജി​ൽ പ​രീ​ക്ഷ​യെ​ഴു​തി​ക്കൊ​ണ്ടി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി വി​ടു​ക​യും ചെ​യ്തി​രു​ന്നു.

യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ പ്ര​തി​നി​ധി​ക​ൾ ആ​രും ത​ന്നെ വി​ജ​യി​ക്കാ​ത്ത​തും നേ​താ​ക്ക​ളെ പ്ര​കോ​പി​പ്പി​ക്കാ​ൻ മ​റ്റൊ​രു കാ​ര​ണ​വു​മാ​യി. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു എ​സ്എ​ഫ്ഐ സം​ഘം കോ​ള​ജി​ൽ അ​ക്ര​മി​ച്ചു ക​ട​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ൽ ക​യ​റി​യ സം​ഘം മേ​ശ​യു​ടെ ഗ്ലാ​സു​ക​ൾ അ​ടി​ക്കു​ക​യും ക​സേ​ര​ക​ൾ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.