ജി​ല്ലാ കേ​ര​ളോ​ത്സ​വം കൊ​ടു​മ​ണ്ണി​ല്‍
Thursday, December 8, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വം നാ​ളെ കൊ​ടു​മ​ണ്ണി​ൽ ആ​രം​ഭി​ക്കും.

രാ​വി​ലെ 8.30ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടു​മ​ണ്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യം വ​രെ ഘോ​ഷ​യാ​ത്ര ന​ട​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, പ്ര​മോ​ദ് നാ​രാ​യ​ൺ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും.

ഘോ​ഷ​യാ​ത്ര​യു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ്രീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ക്കും.സ​മാ​പ​ന സ​മ്മേ​ള​നം 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.