സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ച് ന​ല്‍​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Thursday, December 8, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡു വി​ക​സ​ന​ത്തി​ന് ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​യാ​ളി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മു​റ്റ​ത്തി​ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കെ​എ​സ്ടി​പി ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വ് ന​ല്‍​കി.

പി​എം റോ​ഡി​ന്‍റെ ര​ണ്ടാം റീ​ച്ചി​ലെ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി ഭാ​ഗ​ത്തെ താ​മ​സ​ക്കാ​ര​നാ​യ സാ​മു​വേ​ല്‍ ചാ​ക്കോ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ്ഥ​ലം ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കി​യ തു​ക​യി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടേ​തു കൂ​ടി ഉ​ള്‍​പ്പെ​ട്ട​താ​ണെ​ന്നു​മാ​യി​രു​ന്നു കെ​എ​സ്ടി​പി​യു​ടെ വാ​ദം.