കു​റ്റൂ​ർ‌ റെ​യി​ൽ​വേ അ​ടി​പ്പാ​ത നാ​ട്ടു​കാ​ർ ത​ന്നെ തു​റ​ന്നു
Friday, December 9, 2022 10:43 PM IST
തി​രു​വ​ല്ല:​ കു​റ്റൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത തു​റ​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച നാ​ട്ടു​കൂ​ട്ട​മാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.
പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നു​ശേ​ഷം കു​റ്റൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഏ​റെ ദു​രി​ത​ങ്ങ​ളാ​ണ് ന​ൽ​കി വ​ന്നി​രു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ടി​പ്പാ​ത ആ​രു​മ​റി​യാ​തെ​യാ​ണ് റെ​യി​ൽ​വേ അ​ട​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി പാ​ത പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ണി​ക​ൾ പൂ​ർ​ത്തി​യ​യാ​തോ​ടെ​യാ​ണ് റോ​ഡ് തു​റ​ക്കാ​ൻ നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ച​ത്.
വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് നാ​ല​ടി ഉ​യ​ര​ത്തി​ലും ആ​റ​ടി വീ​തി​യി​ലും ബാ​രി​ക്കേ​ഡ് കെ​ട്ടി പു​തി​യ ഒ​രു പാ​ത നി​ർ​മി​ച്ചു. ഇ​തു​കൂ​ടാ​തെ നി​ല​വി​ലെ റോ​ഡി​ൽ ക​മ്പി കെ​ട്ടി കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. വെ​ള്ളം റോ​ഡി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​നാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും വ​ലി​യ ഓ​ട നി​ർ​മി​ച്ച് ഇ​രു​മ്പ്നെ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
വെ​ള്ളം അ​ടി​പ്പാ​ത​യി​ൽ കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ർ വ​യ്ക്കു​ന്ന​തി​നു​ള്ള ഷെ​ഡും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
പു​ന​ർ​നി​ർ​മി​ച്ച റെ​യി​ൽ​വേ അ​ടി​പ്പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളാ​യ രു​ദ്ര അ​നി​ൽ, അ​മ​യ അ​ശോ​ക്, ഇ​വ അ​ന്നാ ജെ​റി​ൻ, അ​പ​ർ​ണ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
നാ​ട്ടു​കൂ​ട്ടം ഭാ​ര​വാ​ഹി​ക​ളാ​യ വി.​ആ​ർ. രാ​ജേ​ഷ്, അ​നി​ൽ​കു​മാ​ർ, ശ്രീ​കു​മാ​ർ വാ​ഴ​ത്ത​റ, ജെ​യിം​സ് ഇ​ട​യാ​ടി​യി​ൽ, സു​രേ​ന്ദ്ര​ൻ താ​ഴ​ത്തു​മ​ല, ശ്രീ​പ്ര​കാ​ശ് പ​ല​ട​ത്തി​ൽ, ടി.​കെ. കി​ഷോ​ർ​കു​മാ​ർ, സു​ജ അ​ശോ​ക്, ഉ​ഷാ അ​ര​വി​ന്ദ്, ക​ലാ സ​തീ​ഷ്, സ​ര​സ്വ​തി അ​മ്മ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.