കേ​ര​ളോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി കൊ​ടു​മ​ൺ
Friday, December 9, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കൊ​ടു​മ​ൺ. ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ കൊ​ടു​മ​ൺ വേ​ദി​യാ​കു​ന്ന​ത്.
സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ കേ​ര​ളോ​ത്സ​വം കാ​യി​ക മ​ത്സ​ര​ങ്ങ​ൾ. കൊ​ടു​മ​ൺ എ​സ്‌​സി​വി എ​ൽ​പി​എ​സ്, കൊ​ടു​മ​ൺ യു​പി​എ​സ്, കൊ​ടു​മ​ൺ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലോ​ത്സ​വ മ​ത്സ​ര​വേ​ദി​ക​ൾ.
ജി​ല്ല​യി​ലെ എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും നാ​ല് ന​ഗ​ര​സ​ഭ​ക​ളി​ലും ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​ണ് മൂ​ന്നു​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ക്കും. നാ​ലു ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം ഇ​ന്നു രാ​വി​ലെ 8.30ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കൊ​ടു​മ​ണ്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ടു​മ​ണ്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഇ​എം​എ​സ് സ്റ്റേ​ഡി​യം വ​രെ ഘോ​ഷ​യാ​ത്ര ന​ട​ക്കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 12നാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം.