ലൈ​സ​ൻ​സ് വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ത​ട​യും
Tuesday, January 24, 2023 12:32 AM IST
ക​ഴി​ഞ്ഞ​ദി​വ​സം അ​ഗ്്നി​ക്കി​ര​യാ​യ ചി​പ്സ് സെ​ന്‍റ​റു​ക​ളി​ല​ട​ക്കം പാ​ത​യോ​ര​ത്തേ​ക്കി​റ​ക്കി ന​ഗ​ര​ത്തി​ൽ പാ​ച​കം ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തെ​ത​ന്നെ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. അ​ഗ്്നി​ര​ക്ഷാ​സേ​ന ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ഡ​ട്ട് നി​യ​മ​സ​ഭ​യ്ക്കും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ക്കാ​നാ​യ​ത്. ബേ​ക്ക​റി ലൈ​സ​ൻ​സു​ക​ളു​ടെ മ​റ​വി​ലാ​ണ് പ​ല​യി​ട​ത്തും പാ​ച​ക​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക​മാ​യ നി​യ​മ​ലം​ഘ​ന​ത്തി​ന​പ്പു​റം അ​പ​ക​ട​സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം ഇ​തി​നാ​യി പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും തു​ട​രാ​നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു സ്ഥാ​പ​ന​ത്തെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ റ്റി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ ജെ​റി അ​ല​ക്സ്, കെ.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍, ഇ​ന്ദി​രാ മ​ണി​യ​മ്മ, എ​സ്. ഷ​മീ​ർ, ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അം​ഗം പി. ​കെ. അ​നീ​ഷ്, കൗ​ൺ​സി​ല​മാ​രാ​യ എ. ​അ​ഷ​റ​ഫ്, സു​മേ​ഷ് ബാ​ബു, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഷെ​ർ​ല ബീ​ഗം, എ​ൻ​ജി​നി​യ​ർ സു​ധീ​ർ​രാ​ജ് ജെ, ​റ​വ​ന്യൂ ഓ​ഫീ​സ​ർ അ​ജി​ത്കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം.​പി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.