അ​നു​സ്മ​ര​ണം
Tuesday, January 24, 2023 12:32 AM IST
കോ​ന്നി: ക​ല്ലേ​ലി ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വ് ഊ​രാ​ളി പ്ര​മു​ഖ​നും കും​ഭ​പ്പാ​ട്ടി​ന്‍റെ കു​ല​പ​തി​യു​മാ​യി​രു​ന്ന കൊ​ക്കാ​ത്തോ​ട് ഗോ​പാ​ല​ൻ ആ​ശാ​ന്‍റെ അ​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണം ന​ട​ന്നു. പ്ര​കൃ​തി സം​ര​ക്ഷ​ണ പൂ​ജ​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ർ​ണ​ശാ​ല​യി​ൽ ആ​ശാ​ൻ വ​ന്ദ​നം, കും​ഭ പൂ​ജ, ആ​ശാ​ൻ അ​നു​സ്മ​ര​ണം, കും​ഭ പാ​ട്ട്. വാ​ന​ര ഊ​ട്ട്, മീ​നൂ​ട്ട് , പ്ര​ഭാ​ത പൂ​ജ, ഊ​ട്ട് പൂ​ജ , അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം സ​ന്ധ്യാ വ​ന്ദ​നം, ദീ​പ ന​മ​സ്കാ​രം എ​ന്നി​വ ന​ട​ന്നു.