ആ​ർ​എ​സ്പി പ്ര​ചാ​ര​ണ ജാ​ഥ 26ന്
Tuesday, January 24, 2023 12:34 AM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ലും രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ലും ബ​ഫ​ർ​ സോ​ൺ വി​ഷ​യ​ത്തി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത​യി​ലും പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് ആ​ർ​എ​സ്പി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടേ​യും രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വത്തി​ൽ 26, 27 തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ന​ട​ത്തും.

ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം 26ന് ​അ​ടൂ​ർ പ​ഴ​കു​ളം ജം​ഗ്ഷ​നി​ൽ ചേ​രു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി. ​സി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്.​ശി​വ​കു​മാ​ർ ക്യാ​പ്റ്റ​നാ​യു​ള​ള ജാ​ഥ​യി​ൽ പി.​ജി. പ്ര​സ​ന്ന​കു​മാ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, തോ​മ​സ് ജോ​സ​ഫ്, ആ​ർ. എം. ​ഭ​ട്ട​തി​രി, റ്റി.​എം. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ജാ​ഥാം​ഗ​ങ്ങ​ളാ​യി​രി​ക്കും.

വിവിധ സ്ഥലങ്ങളിലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം റാ​ന്നി​യി​ൽ സ​മാ​പി​ക്കും. റാ​ന്നി ഇ​ട്ടി​യ​പ്പാ​റ ജം​ഗ്ഷ​നി​ൽ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബാ​ബു ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​ർ​ജ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.