പൂ​വ​പ്പു​ഴ​ക്ക​ട​വ് ത​ട​യ​ണ​യി​ൽ മാ​ലി​ന്യം കു​മി​യു​ന്നു
Tuesday, January 24, 2023 12:34 AM IST
തി​രു​വ​ല്ല: ഇ​ര​വി​പേ​രൂ​ർ - പൂ​വ​പ്പു​ഴ​ക്ക​ട​വി​ൽ പ​ഴ​യ ത​ട​യ​ണ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ജ​ലം ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. ഇ​തോ​ടെ പൂ​വ​പ്പു​ഴ ക​ട​വി​ൽ ത​ട​യ​ണ​ക്കു സ​മീ​പം മാ​ലി​ന്യ​ങ്ങ​ളും വ​ൻ​തോ​തി​ൽ അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം ഒ​ഴു​കി​പ്പോ​കു​ന്ന​തു​മി​ല്ല.

ഇ​തു​മൂ​ലം കൊ​തു​ക് പെ​രു​കി പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ഉ​ണ്ടാ​വാ​ൻ കാ​ര​ണ​മാ​കും. പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴു​കി​വ​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​ട​യ​ണ​യി​ൽ അ​ടി​ഞ്ഞുകൂ​ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ​യു​ള്ള ത​ട​യ​ണ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ത്ത​തു മൂ​ലം ഒ​ഴു​കി വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ അ​വി​ടെത്ത​ന്നെ അ​വ​ശേ​ഷി​ച്ചു ദു​ർ​ഗ​ന്ധം കാ​ര​ണം പ​രി​സ​ര മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കു​ന്നു. ഇ​തി​നു വേ​ണ്ട പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ ജ​ല വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നോ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ എ​ത്ര​യും വേ​ഗം ഉ​ണ്ടാ​വ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.