വിദ്യാഭ്യാസ സന്പ്രദായം ഭരണഘടനാ സാക്ഷരതയിൽ അധിഷ്ഠിതമാകണം: സ്പീക്കർ
1261851
Tuesday, January 24, 2023 10:39 PM IST
കോന്നി: ഭരണഘടനാ സാക്ഷരതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ.
കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് കേരളത്തിൽ നിരവധിയായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾക്കനുസൃതമായി മുന്നേറുവാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.യു. ജനീഷ്കുമാർ എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗങ്ങളായ റോബിൻ പീറ്റർ, ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം തുളസിമണിയമ്മ, ഗ്രാമപഞ്ചായത്തംഗം സിന്ധു സന്തോഷ്, ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടൻസ് ഡയറക്ടർ എൻ. ശശിധരൻ നായർ, കോന്നി എഇഒ എസ്. സന്ധ്യ, സ്കൂൾ മാനേജർ എൻ.മനോജ്, പിടിഎ
പ്രസിഡന്റ് മനോജ് പുളിവേലിൽ, റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ. എസ്. ശശികുമാർ, സ്കൂൾ ചെയർപേഴ്സൺ ശ്രീലക്ഷ്മി റാവു തുടങ്ങിയവർ പ്രസംഗിച്ചു.