ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം, തൃശൂർ സ്വദേശിക്കെതിരേ കേസ്
1263339
Monday, January 30, 2023 10:03 PM IST
പത്തനംതിട്ട: ഓണ്ലൈന് കണ്സള്ട്ടേഷനിടെ വനിതാ ഡോക്ടര്ക്കു നേരെ നഗ്നതാപ്രദര്ശനമെന്ന് പരാതി. ആറന്മുള സ്വദേശിനിയായ ഡോക്ടര് പോലീസില് പരാതി നല്കി. സര്ക്കാരിന്റെ ഇ-സഞ്ജീവനി കണ്സള്ട്ടേഷനിടെയാണ് സംഭവം. തൃശൂര് സ്വദേശിയായ മുഹമ്മദ് സുഹൈബ് (21) എന്ന യുവാവ് കണ്സള്ട്ടേഷനിടെ സ്വകാര്യഭാഗങ്ങള് കാണിച്ചുവെന്നാണ് പരാതി.
കോന്നി സര്ക്കാര് മെഡിക്കല് കോളജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓണ്ലൈന് കണ്സള്ട്ടേഷന് ഡ്യൂട്ടിയായിരുന്നു ഡോക്ടര്ക്കുണ്ടായിരുന്നത്. വീട്ടില് ഇരുന്ന് ലാപ്ടോപ് ഉപയോഗിച്ച് ഇ-സഞ്ജീവനി മുഖാന്തരം ഡോക്ടര് കണ്സള്ട്ടേഷന് നടത്തുന്നതിനിടെയാണ് സംഭവം. കോന്നി മെഡിക്കല് കോളജ് പ്രിന്സിപ്പല് മുഖേനയാണ് ഡോക്ടര് പോലീസില് പരാതി നല്കിയത്. ആറന്മുള പോലീസ് കേസിൽ തുടരന്വേഷണം നടത്തും.