ക​ക്കാ​ട് പ​ദ്ധ​തി​യി​ൽ ഉ​ത്പാ​ദ​നം ജ​ന​റേ​റ്റ​ർ ത​ക​രാ​റ്, വൈ​ദ്യു​തി ഉ​ത്പാ​ദ​നം നി​ർ​ത്തി
Monday, January 30, 2023 10:03 PM IST
പ​ത്ത​നം​തി​ട്ട: ക​ക്കാ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ക​ക്കാ​ട് പ​വ​ർ​ഹൗ​സി​ലെ ര​ണ്ട് ജ​ന​റേ​റ്റ​റു​ക​ളും ത​ക​രാ​റി​ലാ​യ​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.40 മു​ത​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ർ​ണ​മാ​യി നി​ർ​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ദ്ധ​തി​യി​ൽ ജ​ന​റേ​റ്റ​റി​ന്‍റെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഉ​ത്പാ​ദ​നം ഭാ​ഗി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു.

മൂ​ഴി​യാ​ർ ഷ​ട്ട​റു​ക​ൾ തു​റ​ക്കും
ക​ക്കാ​ട് പ​ദ്ധ​തി​യി​ൽ ഉ​ത്പാ​ദ​നം നി​ർ​ത്തി​യ​തി​നു പി​ന്നാ​ലെ മൂ​ഴി​യാ​ർ സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കും. ജ​ല​നി​ര​പ്പ് 190 മീ​റ്റ​റി​ലെ​ത്തി​യ​തോ​ടെ വൈ​കു​ന്നേ​രം നാ​ലി​ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു രാ​ത്രി ഏ​ഴു മു​ത​ൽ മൂ​ഴി​യാ​ർ ഡാ​മി​ലെ അ​ധി​ക​ജ​ലം മൂ​ന്ന് ഗേ​റ്റു​ക​ളും 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി പ​ര​മാ​വ​ധി 50 ഘ​ന​മീ​റ്റ​ർ നി​ര​ക്കി​ൽ ജ​ലം ക​ക്കാ​ട്ടാ​റ്റി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടും.
ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തു​മൂ​ലം പ​ത്തു സെ​ന്‍റി​മീ​റ്റ​ർ​വ​രെ ക​ക്കാ​ട്ടാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കാം. തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.