വയലത്തല റോഡിലെ തടസങ്ങൾ ഒഴിവാക്കണം
1263346
Monday, January 30, 2023 10:09 PM IST
റാന്നി: പുതമൺ പാലത്തിന്റെ തകർച്ചയോടെ യാത്രാബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലെ ജനങ്ങളെയാകെ വീണ്ടും പ്രതിസന്ധിയിലേക്കു തള്ളിവിട്ട് വയലത്തല റോഡ് അടച്ച നടപടിയിൽ കേരള കോൺഗ്രസ്-എം പ്രതിഷേധിച്ചു. റോഡിലെ പൈപ്പിടീൽ ജോലികൾ എത്രയും വേഗം പൂർത്തീകരിച്ച് തടസം ഒഴിവാക്കണമെന്ന് സ്ഥലം സന്ദർശിച്ച കേരള കോൺഗ്രസ്-എം നേതാക്കൾ ആവശ്യപ്പെട്ടു.
പ്രദേശവാസികളുടെ ഏക ആശ്രയമായ റോഡിൽ അപ്രതീക്ഷിതമായി ഗതാഗതം തടസപ്പെട്ടതിനേ തുടർന്നു പ്രദേശവാസികൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം, റിന്റോ തോപ്പിൽ, ബോബി കാക്കനാപള്ളിൽ, ബിബിൻ കല്ലാംപറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ സണ്ണിക്കുട്ടി ഇടയാടിയിൽ, കെ.എം. ഫിലിപ്, ദിലീപ് ഉതിമൂട്, മാത്തുക്കുട്ടി നൊച്ചുമണ്ണിൽ ഗ്രാമപഞ്ചായത്ത് അംഗം ജോമോൻ കോളാകോട്ട്, ജിജിമോൾ ആലിച്ചൻ എന്നിവർ പ്രസംഗിച്ചു.