തിന്മയെ അതിജീവിക്കാൻ തിരുവചന വായന അനിവാര്യം - മാർ ക്രിസോസ്റ്റമോസ്
1263946
Wednesday, February 1, 2023 10:16 PM IST
തിരുവല്ല സെൻട്രൽ ഓർത്തഡോക്സ് കൺവൻഷൻ ആരംഭിച്ചു
തിരുവല്ല: തിന്മയെ അതിജീവിക്കാൻ അനുദിന തിരുവചന വായന അനിവാര്യമാണെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. 30-ാമത് തിരുവല്ല സെൻട്രൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൺവൻഷൻ പ്രസിഡന്റ് ഫാ. എബി സി. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. ഫിലിപ്പ് തരകൻ വചനശുശ്രൂഷ നയിച്ചു.
ഫാ. കുരുവിള മാത്യു, ഫാ. ചെറിയാൻ ജേക്കബ്, ഫിലിപ്പോസ് പൗലോസ് എന്നിവർ പ്രസംഗിച്ചു. ഇന്നു വൈകുന്നേരം ഫാ. മോഹൻ ജോസഫ് വചനശുശ്രൂഷ നയിക്കും.