കൈലാസ തീർഥ പുരസ്കാരം കെ.എൻ. രാജൻകുട്ടിക്ക് ഇന്ന് സമ്മാനിക്കും
1263947
Wednesday, February 1, 2023 10:16 PM IST
പത്തനംതിട്ട: വെച്ചൂച്ചിറ പരുവ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നൽകി വരുന്ന കൈലാസതീർഥ പുരസ്കാരം ഉത്സവ സമാപന ദിവസമായ ഇന്നു രാത്രി എട്ടിന് സമ്മാനിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക സാംസ്കാരിക ആധ്യാത്മിക മണ്ഡലങ്ങളിൽ കഴിവു തെളിയിച്ച അമേരിക്കൻ വ്യവസായി മണ്ണടിശാല ഓലിക്കൽ കെ. എൻ. രാജൻകുട്ടിക്ക് പന്തളം കൊട്ടാരം രാജപ്രതിനിധി പി.ജി. ശശികുമാരവർമ പുരസ്കാരം നൽകും. 11,111 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സെക്രട്ടറി മനോജ് കുമാർ മായാസദനം, ട്രഷറർ രാജശേഖരൻ വള്ളിക്കാവ്, ജനറൽ കൺവീനർ എം.കെ. പ്രസാദ് ആശിഷ് പുരുഷോത്തമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ക്ഷാമബത്ത കുടിശിക ഉടൻ അനുവദിക്കണം: എൻവിഎൽഎ
പത്തനംതിട്ട: കുടിശികയായ നാല് ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നു നോൺ വൊക്കേഷണൽ അധ്യാപക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റോജി പോൾ ഡാനിയേൽ ആവശ്യപ്പെട്ടു. ചെയർമാൻ ഷാജി പാരിപ്പള്ളി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, എബ്രഹാം എം. ജോർജ്, ആർ. സജീവ്, സി.ടി. ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.