ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ഹെമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗം ഉദ്ഘാടനം ചെയ്തു
1263948
Wednesday, February 1, 2023 10:16 PM IST
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗം കേന്ദ്രന്യൂനപക്ഷ സഹമന്ത്രി ജോൺ ബർള ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്സ് ഈസ്റ്റേൺ സഭ ആസ്ഥാന റസിഡന്റ് ബിഷപ് ജോഷ്വാ മാർ ബർണബാസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ ഫാ.ഡോ. ഡാനിയൽ ജോൺസൺ വിശിഷ്ടാതിഥിയായിരുന്നു. ആശുപത്രി മാനേജറും കേരളാ ആരോഗ്യസർവകലാശാല സെനറ്റംഗം ഫാ. സിജോ പന്തപ്പള്ളിൽ, സിഇഒ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്സി ഫിലിപ്പ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, അസോസിയേറ്റ് ഡയറക്ടർമാരായ ഡോ. ജോൺ വല്യത്ത്, ഡോ. സാമുവൽ ചിത്തരഞ്ജൻ എന്നിവർ പ്രസംഗിച്ചു.
റോഡ് തകർന്നു
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ ഉൾപ്പെട്ട ചെങ്ങരൂർ മലങ്കര കത്തോലിക്കാ പള്ളി - കാണിക്കമണ്ഡപം റോഡ് തകർന്നു. റോഡിന്റെ ടാറിംഗ് ഇളകി സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. കുന്നന്താനം, കല്ലൂപ്പാറ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.