തിരുവല്ലയിൽ വീണ്ടും പക്ഷിപ്പനി
1264247
Thursday, February 2, 2023 10:23 PM IST
തിരുവല്ല: താലൂക്കിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട്. തിരുവല്ല നഗരസഭയിലെ 24-ാം വാർഡിലും നെടുന്പ്രം ഗ്രാമപഞ്ചായത്തിലെ ഒന്പതാം വാർഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
നെടുന്പ്രത്തെ രണ്ടാം വാർഡിലും തിരുവല്ല നഗരസഭയിൽ 34, 38 വാർഡുകളിലും ഒരാഴ്ച മുന്പ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. വളർത്തുകോഴികൾ ചത്തതിനെത്തുടർന്നു നടത്തിയ പരിശോധനകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മേഖലകളി ഇന്നു മുതൽ വളർത്തുപക്ഷികളെ കൊന്നു തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.