കോഴഞ്ചേരി കോളജിൽ ഭാഷോത്സവം
1264262
Thursday, February 2, 2023 10:27 PM IST
കോഴഞ്ചേരി: ഭാഷയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുമ്പോഴും ഭാഷാമരണത്തെപ്പറ്റി ആശങ്കപ്പെടുമ്പോഴും ഭാഷ എന്നത് പലപ്പോഴും അധികാരത്തിന്റെ ഉപകരണമായി നിലകൊള്ളുന്നുവെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ. കോഴഞ്ചേരി സെന്റ് തോമസ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച ഭാഷോത്സവം 2023ന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പ് മേധാവി ഡോ. ജയ്സൺ ജോസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. റോയ് ജോർജ് ആമുഖപ്രഭാഷണം നിർവഹിച്ചു. ഡോ. ജോർജ് കെ. അലക്സ്, ഡോ. സാറാമ്മ വർഗീസ്, ഡോ. ലിബൂസ് ജേക്കബ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ചരിത്രകാരനായ ഡോ. വിനിൽ പോൾ കേരളീയ സമൂഹത്തിലെ അടിമത്ത സങ്കല്പം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരി നിർവഹിച്ചു.