ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് അ​നു​മ​തി ന​ൽ​ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Friday, February 3, 2023 11:07 PM IST
പ​ത്ത​നം​തി​ട്ട: 25 വ​ർ​ഷം മു​മ്പ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​യ ശ​ബ​രി റെ​യി​ൽ​വേ ലൈ​ൻ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ റെ​യി​ൽ​വേ ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ച​ട്ടം 377 പ്ര​കാ​രം ലോ​ക് സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
എ​രു​മേ​ലി​യി​ൽ നി​ന്ന് റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ന്നി, പു​ന​ലൂ​ർ, നെ​ടു​മ​ങ്ങാ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു റെ​യി​ൽ​പാ​ത നീ​ട്ടു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു. അ​ന്തി​മ ലൊ​ക്കേ​ഷ​ൻ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ​ദ്ധ​തി​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
ശ​ബ​രി പാ​ത​യി​ൽ നി​ല​വി​ൽ ഏ​ഴ് കി​ലോ​മീ​റ്റ​ർ റെ​യി​ൽ​വേ ലൈ​നും പെ​രി​യാ​റി​ന് കു​റു​കെ പാ​ല​വും കാ​ല​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​റെ​യി​ൽ​വേ ടൂ​റി​സം വി​ക​സ​ന​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കും. റ​ബ​ർ, തേ​യി​ല, കാ​പ്പി തു​ട​ങ്ങി​യ തോ​ട്ട​വി​ള​ക​ളു​ടെ​യും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. എം​സി റോ​ഡി​ലെ ക​ന​ത്ത തി​ര​ക്ക് കാ​ര​ണം ഓ​രോ ദി​വ​സ​വും നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കാ​ണ് വി​മാ​ന​ങ്ങ​ൾ ന​ഷ്ട​മാ​കു​ന്ന​ത്. ഈ ​റെ​യി​ൽ​വേ ലൈ​ൻ ന​ട​പ്പാ​യാ​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​കും. ഈ ​ലൈ​ൻ എ​രു​മേ​ലി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നീ​ട്ടു​ന്ന​തോ​ടെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും എം​പി ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ര​ള​ത്തി​നും ത​മി​ഴ്‌​നാ​ടി​നു​മി​ട​യി​ലു​ള്ള യാ​ത്ര സു​ഗ​മ​മാ​കു​മെ​ന്ന​തി​നാ​ലും പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.