കൈതയ്ക്കൽ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രത്തിന് യൂത്ത് ക്ലബ് അവാര്‍ഡ്
1264807
Saturday, February 4, 2023 10:28 PM IST
പത്തനംതിട്ട: ജില്ലയിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2022-23 വര്‍ഷത്തെ നെഹ്റു യുവ കേന്ദ്ര അവാര്‍ഡ് പറക്കോട് ആനയടി കൈതയ്ക്കൽ ബ്രദേഴ്സ് സാംസ്കാരിക കേന്ദ്രം ആൻഡ് ഗ്രന്ധശാല നേടി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍ ജേക്കബ് ടി. ജോര്‍ജ് അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്.
മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോന്നി മാരൂർപ്പാലം ശ്രീചിത്തിര ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് ജില്ലയില്‍ രണ്ടാം സ്ഥാനവും പ്രത്യേക പ്രോത്സാഹനവും നേടി.
എംസിവൈഎം കർമപദ്ധതി
ഉദ്ഘാടനം ചെയ്തു
പൂങ്കാവ്: കോന്നി വൈദിക ജില്ല പൂങ്കാവ് എംസിവൈഎം യൂണിറ്റിന്റെ കർമപദ്ധതി ഉദ്ഘാടനം പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് നിർവഹിച്ചു. ഡയറക്ടർ ഫാ. സിജോ ജയിംസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, റെജി നെല്ലിവിളയിൽ, റോബിൻ മോൻസി, ബിബിൻ വർഗീസ്, മെറിൻ പി. റെജി, സി. ജെറിൻ ഡേവിഡ്, തോമസ് പി. റെജി എന്നിവർ പ്രസംഗിച്ചു.
ഐഎംഎസിൽ ധ്യാനം
ആലപ്പുഴ: ഐഎംഎസ് ധ്യാനകേന്ദ്രത്തിൽ എല്ലാ ആദ്യവെള്ളി കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയും തുടങ്ങുന്ന രീതിയിൽ ധ്യാനം ക്രമീകരിച്ചു. അടുത്ത ധ്യാനം ഒന്‍പതു മുതൽ 12 വരെ നടക്കും. ഒന്പതിനു വൈകുന്നേരം അഞ്ചിനു ധ്യാനം ഐഎംഎസ് ഡയറക്ടർ ഫാ. പ്രശാന്ത് ഐഎംഎസ്, ബ്രദർ ടി.സി. ജോർജ് എന്നിവർ നയിക്കും. ഫോൺ: 9869061935, 7012063568.