ഓപ്പറേഷന് ആഗ്: ജില്ലയില്‍ പിടിയിലായത് 81 ഗുണ്ടകള്‍
1265135
Sunday, February 5, 2023 10:09 PM IST
പത്തനംതിട്ട: ഗുണ്ടകള്‍ക്കെതിരായി സംസ്ഥാനവ്യാപകമായി ഇന്നലെ നടന്ന ഓപ്പറേഷന് ആഗ് '(ആക്ഷന്‍ എഗനസ്റ്റ് ആന്റി സോഷ്യല്‍സ് ആന്‍ഡ് ഗുണ്ടാസ് ) പ്രത്യേക ഡ്രൈവില്‍ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 81 പേര് പിടിയില്‍.
കാപ്പാ നിയമ നടപടികള്‍ക്ക് വിധേയരായവര്‍ ഉള്‍പ്പെടെയുള്ളവരും വാറന്റ് നിലവിലുള്ളവരും പോലീസ് നടപടിക്ക് വിധേയരായവരുടെ കൂട്ടത്തിലുണ്ട്. ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പടെയുള്ള വാറന്റ്് പ്രതികളായ 32 പേരേയും അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.
2022-23 ല്‍ മാത്രം ജില്ലയില്‍ കാപ്പാ നിയമത്തിന്റെ ഭാഗമായി 25 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. അതില്‍ 15 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 10 പേരെ സഞ്ചലന നിയന്ത്രണത്തിന് വിധേയമാക്കുകയും ചെയ്തു. ഓപ്പറേഷന് ആഗിന്റെ ഭാഗമായി കാപ്പാ നടപടി പൂര്‍ത്തിയാക്കിയ എട്ട് ഗുണ്ടകളെ സ്റ്റേഷനുകളിലെത്തിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇത്തരത്തില്‍ പിടികൂടിയ 81 പേരില്‍ കൊടും കുറ്റവാളികളായ ഗുണ്ടകളുടെ ലിസ്റ്റില്‍പെട്ടവര്‍ ഇവരാണ്.
ഇവര്‍ക്കെതിരേയുള്ള കേസുകളുടെ എണ്ണം ബ്രായ്ക്കറ്റില്‍. അനീഷ്, പുളിക്കീഴ് (26), ഷാജഹാന്, പത്തനംതിട്ട (11), ഫൈസല്‍രാജ്, കൂടല്‍ (18), അജ്മല്‍, അടൂര്‍ (13), തൗഫിക്, അടൂര്‍ (10), ജയകുമാര്‍, അടൂര്‍ നെല്ലിമുകള്‍ (13), ഉദയന്‍, പന്തളം (11), അനഷ് കെ. ഏബ്രഹാം, കീഴ് വായ്പൂര് (10), അലക്സ് എം. ജോര്‍ജ്, തിരുവല്ല (10), സുമേഷ് ചിറ്റാര്‍ (6).