തലമുറകളെ ചേര്‍ത്തു നിര്‍ത്തണം: മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത
1265148
Sunday, February 5, 2023 10:42 PM IST
കല്ലൂപ്പാറ: പൂര്വപിതാക്കന്മാരുടെ പാതയില്‍ ദൈവത്തോടു ചേര്‍ന്നു നടക്കാന്‍ തലമുറകളെ പരീശീലിപ്പിക്കണമെന്ന് സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത. എണ്‍പതാമത് കല്ലൂപ്പാറ ഓര്‍ത്തഡോക്സ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തലമുറകളെ ചേര്‍ത്തുനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തിരുവചനപഠനത്തിലും ധ്യാനത്തിലും അവരെക്കൂടി ഭാഗഭാക്കാക്കുകയെന്നത് മുതിര്‍ന്നവരുടെ കടമയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഡോ.യൂഹാനോന്‍ മാര്‍ ക്രിസ്റ്റോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ.ജോണ്‍ മാത്യു, ഫാ.സാജു ജേക്കബ്, ഫാ. സി.കെ കുര്യന്, ഫാ. പി.കെ.ഗീവര്‍ഗീസ്, ഫാ. വര്‍ഗീസ് ജോണ്‍ , ഫാ.തോമസ് പാറക്കടവില്‍, ഫാ. അനൂപ് വര്‍ഗീസ്, വിജോയി പുത്തോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.