സര്ഗോത്സവം
1265153
Sunday, February 5, 2023 10:42 PM IST
ആനിക്കാട്: ഭിന്നശേഷി കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവ് വളര്ത്തിയെടുക്കുന്നതിന്റെ ഭാഗമായി ആനിക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില് സര്ഗോത്സവം 2023 പരിപാടി നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യുവിന്റെ അധ്യക്ഷതയില് നടന്ന യോഗം പ്രസിഡന്റ്് ലിന്സിമോള് തോമസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് മെംബര് ലൈല അലക്സാണ്ടര്, സ്റ്റാന്ഡിംഗ്് കമ്മിറ്റി ചെയര്മാന്മാരായ മോളിക്കുട്ടി സിബി, ദേവദാസ് മണ്ണൂരാന്, ഡെയ്സി വര്ഗീസ്, പഞ്ചായത്ത് അംഗങ്ങളായ സി.സി. പ്രേംസി,പ്രമീള വസന്ത് മാത്യു, സി.എസ്. ശാലിനി, വിജയലക്ഷ്മി, സൂസന് ഡാനിയേല്, മാത്യൂസ് കല്ലുപുര, സെക്രട്ടറി രഞ്ജിത്ത്, ഐസിഡിഎസ് സൂപ്പര്വൈസര് ഡോ. പി.ജി. സിന്ധു, വിറ്റി. വിജയകുമാരി വി.റി എന്നിവര് പ്രസംഗിച്ചു.