അ​ടൂ​രി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ തീ​പി​ടി​ച്ചു
Monday, February 6, 2023 10:51 PM IST
അ​ടൂ​ർ: ബാ​ർ ഹോ​ട്ട​ലി​ൽ തീ ​പി​ടി​ച്ചു. യ​മു​ന ബാ​ർ ഹോ​ട്ട​ലി​ലെ മു​റി​യി​ലാ​ണ് വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​ഗ്നി​ബാ​ധ​യ്ക്കു കാ​ര​ണ​മാ​യ​ത്. ഹോ​ട്ട​ലി​ലെ സ്ഥി​ര അ​ഗ്നി പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ടൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ സ​മ​യോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
ഹോ​ട്ട​ൽ മു​റി​യി​ലെ എ​യ​ർ ക​ണ്ടീ​ഷ​ൻ, ബെ​ഡു​ക​ൾ, സ്വി​ച്ച് പാ​ന​ൽ മു​ത​ലാ​യ​വ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തി​നാ​ലാ​ണ് തീ ​പ്രാ​രം​ഭ ദ​ശ​യി​ൽ​ത്ത​ന്നെ കെ​ടു​ത്താ​നാ​യ​ത്. പു​ക മൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​എ സെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഗ്നി​ശ​മ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അം​ഗ​ങ്ങ​ൾ തീ ​അ​ണ​യ്ക്കാ​ൻ പ​ങ്കെ​ടു​ത്തു.