ഇ​ല​ന്തൂ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, February 7, 2023 10:56 PM IST
ഇ​ല​ന്തൂ​ര്‍: സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ല്‍ കൊ​ടി​യേ​റ്റി.
ഇ​ന്നു മു​ത​ല്‍ വെ​ള്ളി വ​രെ വൈ​കു​ന്നേ​രം കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് ഫാ. ​ആ​ദ​ര്‍​ശ് കു​മ്പ​ള​ത്ത് നേ​തൃ​ത്വം ന​ല്‍​കും. 11ന് ​വൈ​കു​ന്നേ​രം തി​രു​നാ​ൾ റാ​സ, 12നു ​രാ​വി​ലെ 7.30ന് ​ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കു​മെ​ന്ന് ട്ര​സ്റ്റി ഒ.​എം. മാ​ത്യു, സെ​ക്ര​ട്ട​റി മാ​ത്യു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ത​ട്ട​യി​ൽ പ​ള്ളി​യി​ൽ

ത​ട്ട​യി​ൽ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ലൂ​ർ​ദ്മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണി​യോ​സി​ന്‍റെ​യും തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പു​ലി​മു​റ്റ​ത്ത് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്പ​തു​വ​രെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​കും. പ​ത്തി​നു വൈ​കു​ന്നേ​രം 4.30ന് ​ദൈ​വ​മാ​താ​വി​നോ​ടു​ള്ള നൊ​വേ​ന, കു​ർ​ബാ​ന. 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഗ്രോ​ട്ടോ​യി​ൽ ജ​പ​മാ​ല, 4.40ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഗ്രോ​ട്ടോ​യി​ൽ നി​ന്നു പ​ള്ളി​യി​ലേ​ക്ക് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. ഫാ. ​സ​ജി മാ​ട​മ​ണ്ണി​ൽ, ഫാ.​ദാ​നി​യേ​ൽ ക​ല​തി​വി​ള​യി​ൽ, ഫാ. ​പോ​ൾ നി​ല​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 12നു ​തി​രു​നാ​ൾ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, 4.30ന് ​കു​ർ​ബാ​ന​യ്ക്ക് റ​വ. ദാ​നി​യേ​ൽ കു​ഴി​ത്ത​ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​ന്പ്.