ഫാ. ​തോ​മ​സ് ക​യ്യാ​ല​യ്ക്ക​ൽ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പു​തി​യ വി​കാ​രി ജ​ന​റാ​ൾ
Wednesday, February 8, 2023 10:26 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​തോ​മ​സ് ക​യ്യാ​ല​യ്ക്ക​ലി​നെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ നി​യ​മി​ച്ചു.
2017 മു​ത​ൽ മേ​ജ​ർ അ​ധി​ഭ​ദ്രാ​സ​ന ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് പ​ട്ടം തി​രു​സ​ന്നി​ധി അ​ര​മ​ന ചാ​പ്പ​ലി​ൽ ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ദ്ദേ​ഹം വി​കാ​രി ജ​ന​റാ​ൾ സ്ഥാ​നം ഏ​റ്റെ​ടു​ത്തു. വി​വി​ധ പ്രേ​ഷി​ത വേ​ദി​ക​ളു​ടെ ഏ​കോ​പ​ന​മാ​ണ് പ്ര​ധാ​ന ചു​മ​ത​ല.
മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി ഫാ. ​കോ​ശി ഐ​സ​ക് പു​ന്ന​മൂ​ട്ടി​ൽ, മേ​ജ​ർ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി​യ​യാ​യി ഫാ. ​തോ​മ​സ് പൂ​വ​ണ്ണാ​ൽ, മി​ഷ​നു​ക​ളെ​യും മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി​യാ​യി ഫാ. ​ജോ​സ് കി​ഴ​ക്കേ​ട​ത്ത് എ​ന്നി​വ​രെ​യും കാ​തോ​ലി​ക്കാ​ബാ​വ നി​യ​മി​ച്ചു.
അ​ടൂ​ർ വൈ​ദി​ക ജി​ല്ലാ വി​കാ​രി​യും ഹോ​ളി ഏ​യ്ഞ്ച​ൽ​സ് സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലു​മാ​യി ഫാ.​ഡാ​നി​യേ​ൽ ച​രു​വി​ൽ, മ​ല​ങ്ക​ര സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​റാ​യി ഫാ. ​വ​ർ​ഗീ​സ് കി​ഴ​ക്കേ​ക്ക​ര, മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ഫാ. ​ജോ​സ​ഫ് തോ​ട്ട​ത്തി​ൻ​ക​ട​യി​ൽ, കു​ടും​ബ പ്രേ​ക്ഷി​ത​ത്വ​ത്തി​ന്‍റെ​യും മാ​തൃ സം​ഘ​ത്തി​ന്‍റെ​യും ഡ​യ​റ​ക്ട​റാ​യി ഫാ. ​തോ​മ​സ് മ​രോ​ട്ടി​മൂ​ട്ടി​ൽ, ലീ​ജി​യ​ൻ ഓ​ഫ് മേ​രി ഡ​യ​റ​ക്ട​റാ​യി ഫാ. ​ജോ​ണ്‍ കാ​ര​വി​ള, ലേ​ബ​ർ മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ഫാ. ​ഡൊ​മി​നി​ക് സാ​വി​യോ മാ​മ്മൂ​ട്ടി​ൽ, സു​വി​ശേ​ഷ സം​ഘം ഡ​യ​റ​ക്ട​റും മാ​ർ ഗ്രി​ഗോ​റി​യോ​സ് ലോ ​കോ​ള​ജ് ബ​ർ​സാ​റു​മാ​യി ഫാ. ​ആ​ദ​ർ​ശ് കു​ന്പ​ള​ത്ത്, യു​വ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ്രേ​ക്ഷി​ത ശു​ശ്രൂ​ഷാ ഡ​യ​റ​ക്ട​റാ​യി ഫാ. ​നെ​ൽ​സ​ണ്‍ വ​ലി​യ​വീ​ട്ടി​ൽ, സ​ർ​വോ​ദ​യ സി​ബി​എ​സ്ഇ സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി ഫാ. ​വി​ൻ​സെ​ന്‍റ് ച​രു​വി​ള, അ​ടൂ​ർ ഹോ​ളി ഏ​യ്ഞ്ച​ൽ​സ് സ്കൂ​ൾ ബ​ർ​സാ​റാ​യി ഫാ. ​തോ​മ​സ് കൊ​ച്ചു​വ​ട്ടോ​ത്ത​റ, മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി ഫാ. ​സാ​മു​വേ​ൽ തോ​ണ്ടു​പ​റ​ന്പി​ൽ, മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്സ് ഹൗ​സ് മി​നി​സ്റ്റ​റാ​യി ഫാ. ​ജേ​ക്ക​ബ് ചാ​ലി​ൽ എ​ന്നി​വ​രെ നി​യ​മി​ച്ചു.