പാ​ണാ​കേ​രി പാ​ട​ത്ത് വി​ള​വെ​ടു​പ്പ്
Friday, March 17, 2023 10:44 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ നെ​ല്ല​റ​യാ​യ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ പാ​ണാ​കേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ള​വെ​ടു​പ്പി​ന് തു​ട​ക്ക​മാ​യി. 200 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ണാ​കേ​രി പാ​ട​ത്ത് ഇ​ക്കു​റി 175 ഏ​ക്ക​ർ നി​ല​ത്തി​ൽ മാ​ത്ര​മാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ള​വാ​ണ് ഈ ​പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ക്കു​റി ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വേ​ന​ൽ മ​ഴ മാ​റി​നി​ന്ന​ത് ഇ​ത്ത​വ​ണ നെ​ല്ലു​ക​ൾ വെ​ള്ള​ത്തി​ൽ കി​ട​ന്നു ന​ശി​ക്കാ​തെ 100 മേ​നി വി​ള​വ് ല​ഭി​ക്കു​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​ന്ത്ര​ണ്ടി​ൽ പ​ടി ഭാ​ഗ​ത്ത് കൊ​യ്ത്തു​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ൻ ജോ​സ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​യാ അ​നി​ൽ​കു​മാ​ർ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ആ​ർ. നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​മ​ൻ താ​മ​ര​ച്ചാ​ലി​ൽ, സി.​കെ. അ​നു, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് വി. ​ആ​ന്‍റ​ണി, അ​പ്പ​ർ​കു​ട്ട​നാ​ട് ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് സാം ​ഈ​പ്പ​ൻ, ഈ​പ്പ​ൻ കു​ര്യ​ൻ, സി.​കെ. പൊ​ന്ന​പ്പ​ൻ, കൃ​ഷി ഓ​ഫീ​സ​ർ അ​ഞ്ജു മ​റി​യം ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.