കോ​ൺ​ഗ്ര​സ് പ​ദ​യാ​ത്ര​യ്ക്കു​നേ​രെ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചീ​മു​ട്ട​യും ക​ല്ലും എ​റി​ഞ്ഞു
Saturday, March 18, 2023 10:21 PM IST
പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ത​ർ​ക്ക​ത്തി​നി​ടെ ഹാ​ഥ് സെ ​ഹാ​ഥ് ജോ​ഡോ പ​ദ​യാ​ത്ര​യ്ക്കു നേ​രെ പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ചീ​മു​ട്ട​യും ക​ല്ലും എ​റി​ഞ്ഞു. എ​ഐ​സി​സി സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ് പെ​രു​മാ​ൾ, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണ് ക​ല്ലും ചീ​മു​ട്ട​യും എ​റി​ഞ്ഞ​ത്.

വ​ല​ഞ്ചു​ഴി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വ​ല​ഞ്ചു​ഴി​യി​ലൂ​ടെ യാ​ത്ര ക​ട​ന്നു പോ​യ​പ്പോ​ഴാ​ണ് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം മു​ട്ട എ​റി​ഞ്ഞ​തെ​ന്നു പ​റ​യു​ന്നു. എം.​എം. ന​സീ​റി​ന്‍റെ കാ​റി​നു നേ​രെ​യും ക​ല്ലേ​റു​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ക്ര​മം കാ​ണി​ച്ച​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കാ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​വും അ​റി​യി​ച്ചു.ഏ​റെ നാ​ളാ​യി പ​ത്ത​നം​തി​ട്ട​യി​ൽ കോ​ണ്‍​ഗ്ര​സി​ല്‍ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​ണ്.