വെ​ളി​ന​ല്ലൂ​ർ ദേ​ശ​ത്തി​ന് ഇ​ന്നു ഓ​മ​ല്ലൂ​രി​ൽ സ്വീ​ക​ര​ണം
Saturday, March 18, 2023 10:21 PM IST
ഓ​മ​ല്ലൂ​ർ: 800 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കൊ​ല്ലം വെ​ളി​ന​ല്ലൂ​രി​ൽ നി​ന്നു കാ​ള​ക്കൂ​റ്റ​ൻ ഓ​മ​ല്ലൂ​രി​ൽ വ​ന്ന​തി​ന്‍റെ സ്മ​ര​ണ​യി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​മ​ല്ലൂ​ർ വ​യ​ൽ​വാ​ണി​ഭ വേ​ദി​യി​ൽ ഇ​ന്നു വെ​ളി​നെ​ല്ലൂ​ർ ദേ​ശ​ത്തി​നു സ്വീ​ക​ര​ണം.

4.30ന് ​ഓ​മ​ല്ലൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ വെ​ളി​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യും ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ​യും സ്വീ​ക​രി​ക്കും. തു​ട​ർ​ന്നു സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റോ​ബി​ൻ പീ​റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഘോ​ഷ​യാ​ത്ര​യി​ലും പ്ര​ദ​ർ​ശ​ന​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​യു​ടെ വി​ത​ര​ണ​വും ന​ട​ക്കും. രാ​ത്രി എ​ട്ടു മു​ത​ൽ ജൂ​ണി​യ​ർ ക​ലാ​ഭ​വ​ൻ മ​ണി മ​ണി​ത്താ​മ​ര​യും സു​നി​ൽ വി​ശ്വ​വും ന​യി​ക്കു​ന്ന നാ​ട​ൻ​പാ​ട്ട്. രാ​വി​ലെ 11 മു​ത​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ഇ​ന്നു​ണ്ടാ​കും. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഇ​ന്നു സ​മാ​പി​ക്കു​മെ​ങ്കി​ലും വി​പ​ണ​ന​മേ​ള ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കും.

ഇ​ന്ന​ലെ രാ​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന മൃ​ഗ​സം​ര​ക്ഷ​ണ സെ​മി​നാ​ർ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സാ​ലി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​മ​ല്ലൂ​ർ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ശു​ഭ പ​ര​മേ​ശ്വ​ര​ൻ, മെം​ബ​ർ​മാ​രാ​യ മി​നി, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ശ്വാ​ന​പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളാ​യ വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.