ജ​പ്തി, റ​വ​ന്യൂ റി​ക്ക​വ​റി ഒ​ഴി​വാ​കാ​നു​ള്ള കാ​ലാ​വ​ധി 31ന് ​അ​വ​സാ​നി​ക്കും
Saturday, March 18, 2023 10:22 PM IST
മ​ല്ല​പ്പ​ള്ളി: ന്യാ​യ​വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്കു ഭൂ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ വ്യ​ക്‌​തി​ക​ൾ​ക്കു പി​ഴ തു​ക​യാ​യി അ​ട​യ്ക്കേ​ണ്ട 30 ശ​ത​മാ​നം ന​ൽ​കി ജ​പ്തി, റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള കാ​ലാ​വ​ധി 31ന് ​അ​വ​സാ​നി​ക്കും.

വെ​ണ്ണി​ക്കു​ളം, മ​ല്ല​പ്പ​ള്ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും 25ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി തു​ക അ​ട​യ്ക്കാ​വു​ന്ന​തും അ​ന്നേ ദി​വ​സം ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ 31ന് ​മു​മ്പ് ബ​ന്ധ​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പ​ണം ഒ​ടു​ക്കി ജ​പ്തി ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക​ണം.