കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​വാ​ച​ക​ൻ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Saturday, March 18, 2023 10:23 PM IST
കോ​ട്ട​യം: ഭാ​ര​ത ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ അ​ഭി​മാ​ന​വും അ​റി​വി​ന്‍റെ നി​റ​കു​ട​വു​മാ​യി കാ​ല​ഘ​ട്ട​ത്തി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ അ​റി​ഞ്ഞ പ്ര​വാ​ച​ക​നാ​ണ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലെ​ന്നു ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ സ​സൂ​ഷ്മം നി​രീ​ക്ഷി​ച്ചു സ​ഭ​യ്ക്കും സ​മു​ദാ​യ​ത്തി​നും കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ൽ​കി​യ ദാ​ർ​ശ​നി​ക​നാ​ണ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ കാ​ല​ഘ​ട്ടം മു​ഴു​വ​ൻ നി​ദാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി. ഒ​റ്റ തി​രി​ഞ്ഞ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ളും സ​മു​ദാ​യ​ത്തി​നു സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത നേ​തൃ​ത്വം ന​ൽ​കി​യ ആ​ത്മീ​യ ഇ​ട​യ​നാ​യി​രു​ന്നു മാ​ർ പ​വ്വ​ത്തി​ലെ​ന്നും സ​മി​തി അ​നു​സ്മ​രി​ച്ചു.