ഭാ​ര്യ​ക്ക് മ​ർ​ദ​നം; ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​ന് ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Saturday, March 18, 2023 10:34 PM IST
പ​ത്ത​നം​തി​ട്ട: കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച​തി​നു ര​ജി​സ്റ്റ​ർ ചെ​യ്ത ഗാ​ർ​ഹി​ക​പീ​ഡ​ന കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. പെ​രു​നാ​ട് മാ​മ്പാ​റ കോ​ഴ​ഞ്ചേ​രി​ത്ത​ടം പ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ പി.​ജെ. മ​നോ​ജാ(48)​ണ് പെ​രു​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ശാ​രീ​രി​ക, മാ​ന​സി​ക ഉ​പ​ദ്ര​വ​ങ്ങ​ൾ പാ​ടി​ല്ലെ​ന്നു റാ​ന്നി ഗ്രാ​മ ന്യാ​യാ​ല​യ​ത്തി​ന്‍റെ അ​നു​കൂ​ല ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്ക​വേ​യാ​ണ് ഇ​യാ​ൾ ഭാ​ര്യ സാ​ലി​യെ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ടു​ക​യ​റി മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ​ത്. 8,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ന​ശി​പ്പി​ച്ച​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

സാ​ലി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ത്ത​നം​തി​ട്ട സി​ജെ​എം കോ​ട​തി​യി​ൽ പോ​ലീ​സ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​സ്ഐ വി​ജ​യ​ൻ ത​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ, മ​നോ​ജി​നെ പെ​രു​നാ​ട് പൂ​വ​ത്തും​മൂ​ട് നി​ന്നു പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.