തിരുവല്ല നഗരസഭ ഉപാധ്യക്ഷനെതിരേയുള്ള അവിശ്വാസം ചർച്ചയ്ക്കെടുക്കാനായില്ല
1279395
Monday, March 20, 2023 10:39 PM IST
തിരുവല്ല: നഗരസഭ ഉപാധ്യക്ഷൻ കേരള കോൺഗ്രസിലെ ജോസ് പഴയിടത്തിനെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാനായില്ല. ക്വാറം തികയാതെ വന്നതോടെയാണിത്.
39 അംഗ കൗൺസിലിൽ എൽഡിഎഫിലെ 14 അംഗങ്ങൾ മാത്രമാണ് അവിശ്വാസം ചർച്ച ചെയ്യാനായി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.
യുഡിഎഫ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നു. എൽഡിഎഫിലെ ഒരു അംഗവും യോഗത്തിനെത്തിയില്ല.
പുതിയ ചെയർപേഴ്സണായി കോൺഗ്രസിലെ അനു ജോർജ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ജോസ് പഴയിടത്തിനെതിരേ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.