യുവജന കമ്മീഷന് തൊഴില്‍മേള നടത്തി
1281292
Sunday, March 26, 2023 10:22 PM IST
അടൂര്‍: കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന് അടൂര്‍ ടൗണ്‍ ഗവണ്മെന്റ് യുപിസ്കൂളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കമ്മീഷന് അംഗം പി.എ. സമദ് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രനടനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജയന് ചേര്‍ത്തല മുഖ്യാതിഥിയായി പങ്കെടുത്തു. യുവജന കമ്മീഷന് മെംബര്‍ വി. വിനില്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അലാവുദ്ദീന്‍ പറക്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കരിയര്‍ എക്സ്പോ 23 തൊഴില്‍ മേളയില്‍ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളാണ് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തത്.
മുപ്പതിലധികം കമ്പനികള്‍ പങ്കെടുത്ത കരിയര്‍ എക്സ്പോ നിരവധി തൊഴിലവസരങ്ങളാണ് അവതരിപ്പിച്ചത്.