എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ എ​ൻ​സി​സി ഫെ​സ്റ്റ്
Sunday, March 26, 2023 10:56 PM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ എ​ൻ​സി​സി ആ​ർ​മി വി​ഭാ​ഗം സീ​നി​യ​ർ കേ​ഡ​റ്റു​ക​ൾ​ക്കാ​യി ഫെ​സ്റ്റ് ന​ട​ത്തി. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ർ​ഡ് കോ​മ്പ​റ്റി​ഷ​നും സ്പോ​ട്ട് ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഗാ​ർ​ഡ് കോ​മ്പ​റ്റി​ഷ​നി​ൽ ത​മി​ഴ്നാ​ട് ചെ​ന്നൈ അം​ബേ​ദ്ക​ർ ലോ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നെ​ത്തി​യ കേ​ഡ​റ്റു​ക​ൾ ഒ​ന്നാം സ​മ്മാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 10,001 രൂ​പ​യും, ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ർ​സ് കോ​ള​ജ് 5001 രൂ​പ​യും ട്രോ​ഫി​യും, മൂ​ന്നാം സ്ഥാ​നം ല​ഭി​ച്ച ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ന് ട്രോ​ഫി​യും 2501 രൂ​പ​യും ന​ൽ​കി. സ്പോ​ട്ട് ഫോ​ട്ടോ​ഗ്ര​ഫി കോ​മ്പ​റ്റീ​ഷ​നി​ൽ ധ​ന​വ​ച്ച​പു​രം വി​റ്റി​എം എ​ൻ​എ​സ്എ​സ് കോ​ള​ജ് വി​ജ​യി​ച്ചു.
ഫെ​സ്റ്റ് പ്ര​ഫ. ഡോ. ​ഇ​ന്ദു​ലാ​ൽ ജി. ​ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട. ല​ഫ്. കേ​ണ​ൽ തോ​മ​സ് വ​ർ​ഗീ​സ് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. പ്ര​ഫ. ജ​റോം പി.​വി., സ​ബ്. ല​ഫ്. പോ​ൾ ജേ​ക്ക​ബ്, ല​ഫ്. ഡോ. ​ജൂ​ബി​ൻ ആ​ൻ​റ​ണി, സീ​നി​യ​ർ കേ​ഡ​റ്റ് ജോ​ഷ്വ സി​ബി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.